Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crape Bandages

Family Health

രാ​ത്രി​കാ​ല​ങ്ങ​ളി​ലെ കാ​ല്‍ പെ​രു​പ്പി​നു പ​രി​ഹാ​ര​മെ​ന്ത്?

ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ല്‍ മ​ര​വി​പ്പ് / കാ​ല്‍ ത​രി​പ്പ് എ​ന്ന അ​വ​സ്ഥ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​നു​ഭ​വി​ച്ച​വ​ര്‍ ആ​യി​രി​ക്കും ന​മ്മ​ളി​ല്‍ പ​ല​രും. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ശു​ദ്ധ​ര​ക്തം ആ​ർ​ട്ട​റി വ​ഴി ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന പോ​ലെ ത​ന്നെ അ​ശു​ദ്ധ ര​ക്തം വെ​യി​ൻ വ​ഴി തി​രി​കെ ഹൃ​ദ​യ​ത്തി​ലേ​ക്കും പ​മ്പ് ചെ​യ്യ​പ്പെ​ടു​ന്നു. വെ​യി​നു​ക​ളു​ടെ ഉ​ള്ളി​ലു​ള്ള ഒ​രു ദി​ശ​യി​ലേ​ക്ക് മാ​ത്രം ര​ക്തം വ​ഹി​ക്കു​ന്ന വാ​ല്‍​വു​ക​ള്‍ ര​ക്ത​ത്തി​ന്‍റെ തി​രി​കെ​യു​ള്ള ഒ​ഴു​ക്കി​നെ നി​യ​ന്ത്രി​ക്കു​ന്നു. അ​ധി​ക നേ​ര​മു​ള്ള നി​ല്‍​പ്പും മ​റ്റും കാ​ര​ണം ഈ ​വെ​യി​നു​ക​ൾ ദു​ര്‍​ബ​ല​മാ​വു​ക​യും ര​ക്തം തി​രി​ച്ച് ഒ​ഴു​കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. അ​തു​കാ​ര​ണം കാ​ലി​ല്‍ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദം ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും കാ​ല്‍ ക​ട​ച്ചി​ല്‍(Venous Insuffficiency / Venous Incompetence) എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണം.

ഈ ​അ​വ​സ്ഥ എ​ങ്ങ​നെ ത​ര​ണം ചെ​യ്യാം?

പ്ര​ധാ​ന​മാ​യും, നി​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​രി​ലാ​ണ് കാ​ല്‍ ത​രി​പ്പ് കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത് (ഉ​ദാ: ട്രാ​ഫി​ക് പോ​ലീ​സ്, ന​ഴ്‌​സു​മാ​ര്‍, അ​ധ്യാ​പ​ക​ര്‍). ഇ​ത്ത​രം ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ സ്ഥി​ര​മാ​യി കം​പ്ര​ഷ​ന്‍ സ്റ്റോ​ക്കിം​ഗ്‌​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തു വ​ഴി കാ​ലി​ലെ പ്ര​ഷ​ർ ഗ്രേ​ഡി​യ​ന്‍റ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഒ​രു പ​രി​ധി വ​രെ കാ​ലി​ലെ പെ​രു​പ്പ് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നാ​വും.

സ്റ്റോ​ക്കിം​ഗ്‌​സി​നു പ​ക​രം crape bandages ഉം ​ഉ​പ​യോ​ഗി​ക്കാം. ര​ണ്ടി​നും pressure gradient ക്ര​മീ​ക​രി​ക്കാ​നാ​കു​മെ​ങ്കി​ലും, അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത് Stockings ആ​ണ്. പ​ക​ല്‍ സ​മ​യ​ത്താ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ല്‍ പൊ​ക്കി​വ​ച്ച് കി​ട​ക്കേ​ണ്ട​താ​ണ്. ഇ​തി​നാ​യി കാ​ലി​ന്‍റെ ഭാ​ഗ​ത്ത് ത​ല​യ​ണ വ​യ്ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഉ​റ​ക്ക​ത്തി​ല്‍ തി​രി​യു​ക​യും ച​രി​യു​ക​യും ഒ​ക്കെ ചെ​യ്യു​മ്പോ​ള്‍ ത​ല​യ​ണ അ​സൗ​ക​ര്യം ആ​യി​രി​ക്കും. അ​തി​നാ​യി ക​ട്ടി​ലി​ന്‍റെ കാ​ല്‍ ത​ടി ക​ക്ഷ​ണ​മോ മ​റ്റോ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്തി വ​യ്ക്കു​ന്ന​താ​ണ് ഉ​ചി​തം.

ഇ​തു​കൂ​ടാ​തെ കാ​ലി​ന് ശ​രി​യാ​യ വ്യാ​യാ​മ​വും ന​ല്‍​ക​ണം. 'Buerger's Exercise' ആ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​തി​നാ​യി ര​ണ്ടോ മൂ​ന്നോ ത​ല​യ​ണ ഉ​പ​യോ​ഗി​ച്ച് കാ​ല് ഹൃ​ദ​യ​ത്തി​ന്‍റെ നി​ല​യി​ല്‍ നി​ന്ന് ഉ​യ​ര്‍​ത്തി വ​ച്ച് 5 മി​നി​റ്റ് കി​ട​ക്കു​മ്പോ​ള്‍ കാ​ലി​ലെ ര​ക്ത​യോ​ട്ടം അ​നു​സ​രി​ച്ച് കാ​ല് വി​ള​റി വെ​ളു​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്തു​ന്നു. അ​തി​നു​ശേ​ഷം അ​വി​ടെ​ത്ത​ന്നെ കാ​ലു തൂ​ക്കി​യി​ട്ട് ര​ണ്ടോ മൂ​ന്നോ മി​നി​റ്റ് ഇ​രി​ക്ക​ണം. ഈ ​സ​മ​യ​ത്ത് കാ​ല്‍​പാ​ദം താ​ഴേ​ക്കും മു​ക​ളി​ലേ​ക്കും അ​ന​ക്കി കൊ​ടു​ക്ക​ണം. അ​തി​നു ശേ​ഷം തി​രി​കെ ക​ട്ടി​ലി​ല്‍ ത​ല​യ​ണ വ​യ്ക്കാ​തെ നി​വ​ര്‍​ന്ന് മൂ​ന്നു മി​നി​റ്റ് കി​ട​ക്കു​ക. ആ ​സ​മ​യ​ത്തും കാ​ല്‍​പാ​ദം അ​ന​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​ശ്വാ​സ​ക​ര​മാ​യി തോ​ന്നും.
ഇ​ത്ത​രം ചെ​റി​യ വ്യാ​യാ​മ​ങ്ങ​ളി​ലൂ​ടെ കാ​ല്‍ പെ​രു​പ്പ് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും.

  ഇ​തു കൂ​ടാ​തെ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍ വെ​ള്ളം ധാ​രാ​ള​മാ​യി കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. രാ​ത്രി വെ​ള്ളം കു​ടി​ക്കു​ന്ന​ത് കു​റ​ച്ചി​ട്ട് പ​ക​ല്‍​സ​മ​യം ന​ല്ല​വ​ണ്ണം വെ​ള്ളം കു​ടി​ക്കേ​ണ്ട​താ​ണ്. ശ​രീ​ര​ത്തി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ശ​രീ​ര​ത്തി​ല്‍ മ​ഗ്‌​നീ​ഷ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തും ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. അ​തു​കൊ​ണ്ട് ഇ​ല​ക്ക​റി​ക​ള്‍, മ​ഗ്‌​നീ​ഷ്യ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലു​ള്ള മ​ത്തി പോ​ലു​ള്ള മീ​നു​ക​ള്‍, ന​ട്‌​സ് എ​ന്നി​വ ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ ശ്ര​ദ്ധി​ച്ചാ​ല്‍ കാ​ല്‍ പെ​രു​പ്പ് ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ച്ച് ആ​യാ​സ​മി​ല്ലാ​ത്ത ജീ​വി​തം മു​ന്നോ​ട്ടു ന​യി​ക്കാ​ന്‍ സാ​ധി​ക്കും.

വിവരങ്ങൾ - അ​ജി​ൻ​ലാ​ൽ, ചീ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, എ​സ് യു​റ്റി ആ​ശു​പ​ത്രി, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Latest News

Corehub Up